ജില്ലാ കൺവെൻഷൻ


ഓൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാകൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.പി. രേഖ നാണു ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : ഓൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.പി. രേഖ നാണു ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് പാർലർ പൂട്ടിയതിനാൽ എടുത്ത വായ്പകൾ മുഴുവൻ കുടിശ്ശികയായിരിക്കുകയാണ്. മേക്കപ്പ് സാധനങ്ങളുടെ വിലവർധന ഈരംഗത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് പുതിയ വായ്പകൾ ബാങ്കുകൾ അനുവദിച്ചാലേ പാർലർ തുടർന്ന് നടത്തുവാനാവുകയുള്ളുവെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പി. ലിന്റു സജേഷ് അധ്യക്ഷത വഹിച്ചു. പി. ഷിനി ഷിജു, പി. ജയാചന്ദ്രൻ, എ. ആശ ദലീന, പി. മനുമോൾ, എസ്. പ്രിൻസി ഷിജു, കെ. സോണിയ ഷൈജു തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..