ജീവകാരുണ്യനിധി ശേഖരണം തുടങ്ങി


കല്പറ്റ : ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ശിവഗിരിമഠം ഗുരുധർമപ്രചാരണസഭ ജില്ലാകമ്മിറ്റിയുടെ സന്നദ്ധപ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ശേഖരണം വിജയൻ പാറാച്ചാലിൽനിന്ന് സഭ ജില്ലാപ്രസിഡന്റ് കെ.എസ്. നാരായണൻ ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. ചികിത്സയിൽ കഴിയുന്നവരെയും, കിടപ്പുരോഗികളെ സഹായിക്കുന്നതിനായും അനാഥാലയങ്ങളിലെയും, വൃദ്ധസദനങ്ങളിലെയും അന്നദാനത്തിനുമാണ് തുക ഉപയോഗിക്കുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ദിവാകരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ആർ. ഗോപി, കെ.ആർ. സദാനന്ദൻ, റെജി കൊണ്ടൂർ, സി.കെ. മാധവൻ. കെ.ആർ. ശ്രീധരൻ, പി.വി. നാരായണൻ, വിശ്വംഭരൻ പുല്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..