മഴ:മരം കടപുഴകി റോഡിൽവീണു


Caption

പുല്പള്ളി : തുടർച്ചയായമഴയിൽ മരം റോഡിലേക്ക് കടപുഴകിവീണു. അമ്മാവൻമുക്ക് - പഴശ്ശിരാജ കോളേജ് റോഡിലേക്കാണ് ഞായറാഴ്ച രാവിലെ മരംവീണത്. റോഡിന് മറുവശത്തെ വൈദ്യുതകമ്പിയിലേക്ക് വീണതിനാൽ പ്രദേശത്ത്‌ ഏറെനേരം വൈദ്യുതി വിതരണം മുടങ്ങി. ഗതാഗത തടസ്സവും നേരിട്ടു. കെ.എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തി മരംമുറിച്ച് വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.

ചുറ്റുമതിൽ ഇടിഞ്ഞുവീണു

പനമരം : ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ കൈതക്കൽ ഡിപ്പോക്ക് സമീപം വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ബണ്ണാത്തിക്കണ്ടി നജ്മത്തിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നുവീണത്. 35 മീറ്ററോളം നീളമുള്ള മതിലാണ് ഞായറാഴ്ച പുലർച്ചയോടെ ഇടിഞ്ഞത്.

നജ്മത്തിന്റെ വീടിന്റെ ഓരത്തുള്ള ഇടിഞ്ഞ മതിൽ തൊട്ടടുത്ത കാഞ്ഞായി ഹഖീമിന്റെ വീടിന്റെ പിറകുവശത്തേക്കാണ് പതിച്ചത്. ഒരുവർഷംമുമ്പ് വെട്ടുകല്ലുകൊണ്ട് നിർമിച്ചതാണ് മതിൽ. നജ്മത്തിന്റെ കിണറിന്റെ ചുറ്റുമുള്ള മണ്ണും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. വീട്ടിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകർ സ്ഥലത്തെത്തി മതിലിന്റെ അവശിഷ്ടങ്ങൾ നീക്കി. ഭീഷണിയായ മരവും മുറിച്ചു നീക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..