നരസിപ്പുഴയുടെ അരികിൽ മാലിന്യം തള്ളിയനിലയിൽ
വാകേരി : നരസിപ്പുഴ മാലിന്യംതള്ളൽ കേന്ദ്രമാവുന്നു. പൂതാടി പഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലൂടെയും ഈ പുഴ ഒഴുകുന്നുണ്ട്. വാകേരി-താഴത്തങ്ങാടി ഭാഗത്തായാണ് കൂടുതലായി മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യവുമാണ് ഇത്തരത്തിൽ കൊണ്ടുതള്ളുന്നത്. പുഴയുടെതീരങ്ങളിൽ മാലിന്യം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നുണ്ട്. ഇത് അസഹ്യമായ ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. മഴക്കാലമായതിനാൽ പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ ഉണ്ടാകാമെന്നുള്ള ഭയത്തിലാണ് പ്രദേശവാസികൾ.
പുഴയുടെ സമീപത്ത് ഏറ്റവും കൂടുതലുള്ളത് പ്ലാസ്റ്റിക് മാലിന്യമാണ്. നിരവധി ആളുകൾ ഈ പുഴയെ ആശ്രയിക്കുന്നവരാണ്. മാലിന്യംകൊണ്ടിടാനുള്ള യാതൊരു സൗകര്യവും ഈ മേഖലയിലില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..