ഉന്നതവിജയികളെ അനുമോദിച്ചു


കല്പറ്റ : മടക്കിമല വൈഖരി ഗ്രന്ഥശാല പ്രദേശത്തെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്തംഗം അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. പനങ്കണ്ടി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ എ.കെ. മുരളീധരൻ ഐ.വി. ദാസ് അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കബീർ പൈക്കാടൻ അധ്യക്ഷതവഹിച്ചു.

കരിങ്കുറ്റി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ വിനോദ് പുല്ലഞ്ചേരി, ഗ്രന്ഥശാല സെക്രട്ടറി പി. വിശ്വനാഥൻ, എം.വി. ഓമന, കെ. ശശിധരൻ, ആർദ്ര എം. നായർ, അനിത സനൽകുമാർ, ടി. നാണു തുടങ്ങിയവർ സംസാരിച്ചു.

പനമരം : പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പനമരം ഗവ.ഹയർസെക്കൻഡറി വിദ്യാർഥിനി നിയതി റൂഹയെ പനമരം പൗരസമിതി ആദരിച്ചു. പനമരം കരിമ്പുമ്മൽ സ്വദേശികളായ അഡ്വ. ജോർജ് വാത്തുപറമ്പിൽ-സോളിയാട്രീസ ദമ്പതിമാരുടെ മകളാണ്. പൗരസമിതി കൺവീനർ റസാഖ് സി. പച്ചിലക്കാട് മെമന്റോ കൈമാറി. കാദറുകുട്ടി കാര്യാട്ട്, വിജയൻ മുതുകാട്, ടി. ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.

മേപ്പാടി : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ മേപ്പാടി ആരോസ് ക്ലബ്ബംഗങ്ങളുടെയും സി.എം.എസ്. ഹൈസ്കൂൾ 1993 ബാച്ച് എസ്.എസ്.എൽ.സി. അംഗങ്ങളുടെയും മക്കളെ ആദരിച്ചു. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചർ ബി. ഹരിലാൽ ഉപഹാരം നൽകി. കെ.കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. എസ്.എം. റാസിക്, എം. റാസിക്, സലാംബാവ, കെ. ജോൺസൺ, അഷറഫ് കാരാടൻ, പി.ടി. അയൂബ്, എസ്. ബിന്ദു, പി. സിദ്ദിഖ്, അഷറഫ് അരങ്ങൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..