കരുതൽമേഖല: സേവ് വയനാട് ഫോറം കളക്ടറേറ്റ് മാർച്ച് നടത്തി


സേവ് വയനാട് ഫോറം നടത്തിയ കളക്ടറേറ്റ് മാർച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ്‌ മരക്കാർ ഉദ്‌ഘാടനംചെയ്യുന്നു

കല്പറ്റ : വയനാട് വന്യജീവിസങ്കേതത്തിനു ചുറ്റും കരുതൽമേഖല പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിച്ച് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് സേഫ് വയനാട് ഫോറം കളക്ടറേറ്റ് മാർച്ച് നടത്തി.

കരുതൽമേഖല പിൻവലിക്കുക, പരിസ്ഥിതിയുടെ പേരിലുള്ള നിർമാണനിരോധനം ഒഴിവാക്കുക, ഡബ്ള്യു.സി.എസ്., എൽ.എ. പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾ നീക്കുക, കാടും നാടും വേർതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു.

സേവ് വയനാട് ഫോറം ജില്ലാ ചെയർമാൻ കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ജോണി പാറ്റാനി, ഫാ. ജോസഫ് തോമസ് തേരകം, സാലു എബ്രഹാം, സൈദ് അലവി, കെ. ലക്ഷ്മണദാസ്, ലിസി ജോസഫ്, പ്രശാന്ത് രാജേഷ്, സെബാസ്റ്റ്യൻ ചക്കലക്കൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..