കേന്ദ്രസർക്കാരിനെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധസംഗമം


Caption

കല്പറ്റ : മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി കേന്ദ്ര സർക്കാരിനെതിരേ മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രതിഷേധസംഗമം നടത്തി.

കല്പറ്റയിൽ നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്പറ്റ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് സി.കെ. നാസർ അധ്യക്ഷതവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, എ.പി. മുസ്തഫ, സയിദ് സലാഹി, നൗഫൽ കക്കയത്ത്, എന്നിവർ സംസാരിച്ചു. ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയും ജയിലിൽ അടയ്ക്കുന്നതിലായിരുന്നു പ്രതിഷേധം.

കാവുംമന്ദം : തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രതിഷേധസംഗമം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനംചെയ്തു. കെ.എസ്. സിദ്ധീഖ് അധ്യക്ഷതവഹിച്ചു. ബഷീർ പുള്ളാട്ട്, പി.പി. ഹംസ, എം.പി. ഹഫീസലി, പി. സഹീറുദ്ദീൻ, കെ.പി. സബീറലി, കെ. ഹാരിസ്, കെ. ഹനീഫ, ടി. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

സുൽത്താൻബത്തേരി : കേന്ദ്ര സർക്കാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണെന്നാരോപിച്ച് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. അയ്യൂബ് ഉദ്ഘാടനം ചെയ്തു.

കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.കെ. ആരിഫ്, കോണിക്കൽ ഖാദർ, സി.കെ. മുസ്തഫ, ഇബ്രാഹിം തൈതൊടി, കെ. മുസ്തഫ, റിയാസ് കല്ലുവയൽ, നൗഷാദ് മംഗലശേരി, അഹമ്മദ്കുട്ടി കണ്ണിയൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..