കെ.എസ്.യു. ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചു


പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തുനീക്കി

ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കുന്നു

കല്പറ്റ : വെള്ളമുണ്ട എ.യു.പി. സ്കൂളിലെ നിയമനവിവാദത്തിൽ കെ.എസ്.യു. ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. വെള്ളമുണ്ട എയ്ഡഡ് സ്കൂൾ നിയമനത്തിനുവേണ്ടി ആറാം പ്രവൃത്തിദിനത്തിൽ തരുവണ ഗവ. സ്കൂളിൽനിന്ന് കുട്ടികളെ നിർബന്ധിച്ച് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മാറ്റിയ വിഷയം മാനന്തവാടി എ.ഇ.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥൻമാരുടെയും രാഷ്ട്രീയ ഉന്നതരുടെയും ഗൂഢാലോചനയാണെന്നും പ്രവൃത്തിസമയത്തിന് ശേഷവും സമ്പൂർണ വെബ് ലോഗിൻ തുറന്നുനൽകിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചാണ് കെ.എസ്.യു. ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചത്. കൃത്യവിലോപം കാട്ടുകയും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ കൂട്ടുനിൽക്കുകയുംചെയ്ത മാനന്തവാടി എ.ഇ.ഒയെ തത്‍സ്ഥാത്തുനിന്നു മാറ്റി അന്വേഷണംനടത്തണമെന്നും ആറാംപ്രവൃത്തിദിനത്തിൽ അനുവദിച്ച വിടുതൽ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, മുബാരിസ് അയ്യാർ, സ്റ്റെൽജിൻ ജോൺ എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു. ശ്രീലാൽ തൊവരിമല, അമൽ ബാബു തുടങ്ങിയവരും ഉപരോധത്തിൽ‍ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..