നടപടി വേണം -യു.ഡി.എഫ്.


കല്പറ്റ :സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകനെ വെള്ളമുണ്ട എ.യു.പി. സ്കൂളിൽ അധ്യാപകനായി നിയമിക്കുന്നതിന് പാതിരാത്രിയിൽ ടി.സി. വിതരണം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കുനേരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്. സ്കൂൾ മാനേജരും സി.പി.എം. നേതൃത്വവും തമ്മിലുണ്ടാക്കിയ അനുരഞ്ജനത്തിന്റെ ഭാഗമായാണ് ഈ നിയമനം നടത്തിയത്. ഏപ്രിലിൽ സി.പി.എം. ജില്ലാ സെക്രട്ടറി സ്കൂൾ മാനേജരുടെ വീട് സന്ദർശിച്ചത് എന്തിനാണെന്ന് നേതാക്കൾ വ്യക്തമാക്കണം. പി.കെ. അമീൻ, കൺവീനർ പി.പി. ജോർജ്, സലീം കേളോത്ത്, ടി.കെ. മമ്മൂട്ടി, എൻ.കെ. പുഷ്പലത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..