മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കനുസരിച്ച് പോലീസ് തിരക്കഥ മെനയുന്നു -കോൺഗ്രസ്


കല്പറ്റ : രാഹുൽഗാന്ധി എം.പി.യുടെ ഓഫീസിൽ എസ്.എഫ്.ഐ. നടത്തിയ അതിക്രമണത്തിനിടയിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകർത്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കനുസരിച്ച് പോലീസ് തിരക്കഥ മെനഞ്ഞതാണെന്ന് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.

പോലീസിന്റെ പ്രഥമ വിവരറിപ്പോർട്ട് വരുന്നതിനുമുമ്പുതന്നെ ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കനുസരിച്ച് അന്വേഷണത്തിന്റെ തിരക്കഥ മെനയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. എസ്.എഫ്.ഐ.യ്ക്ക് ഓഫീസിലേക്ക് പ്രവേശിക്കാനും അക്രമങ്ങൾ നടത്താനും മൗനാനുവാദം നൽകിയവരാണ് പോലീസുകാർ.

ഇത് ആരുടെ നിർദേശപ്രകാരമാണെന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറാകണം. പോലീസ് എടുത്തു എന്ന് പറയുന്ന ചിത്രങ്ങളും വീഡിയോകളും വിശ്വസിക്കാൻ കഴിയില്ല. ഗുരുതരമായ വീഴ്ചവരുത്തിയ പോലീസിനെയും കോൺഗ്രസിനെ കുറ്റപ്പെടുത്താൻ വ്യഗ്രത കാണിച്ച മുഖ്യമന്ത്രിയെയും സംരക്ഷിക്കാൻ നടത്തുന്ന ആസൂത്രിതശ്രമങ്ങളുടെ ഭാഗമാണ് റിപ്പോട്ട്. സംഭവദിവസം ജില്ലയിലെ പോലീസ് അധികാരികൾക്ക് വന്നിട്ടുള്ള മുഴുവൻ സന്ദേശങ്ങളും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..