രാമായണമാസം: നാലമ്പലയാത്രയുമായികെ.എസ്.ആർ.ടി.സി.


Caption

കല്പറ്റ : തീർഥാടന യാത്രാസർവീസിന്റെ ഭാഗമായി ജില്ലയിലും നാലമ്പലയാത്രാ പാക്കേ‍ജുമായി കെ.എസ്.ആർ.ടി.സി. 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ശനിയാഴ്ചകളിലുമാണ് നാലമ്പലയാത്ര. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് നാലമ്പലയാത്രയിൽ സന്ദർശിക്കുക. എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്താനാണ് തീരുമാനം. കല്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി ഡിപ്പോകളിൽനിന്ന് സൂപ്പർഡീലക്സ് എയർബസുകളാണ് നാലമ്പലയാത്രയ്ക്കായി സർവീസ് നടത്തുക.

ആദ്യസർവീസ് 16-ന് വൈകീട്ട് നാലിന് സുൽത്താൻബത്തേരി ഡിപ്പോയിൽനിന്നു പുറപ്പെടും. 1350 രൂപയാണ് നിരക്ക്. ശനിയാഴ്ചകളിൽ വൈകീട്ട് നാലിന് പുറപ്പെട്ട് ക്ഷേത്രസന്ദർശനത്തിനുശേഷം ഞായറാഴ്ച രാത്രി തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി ഇരിങ്ങാലക്കുടയിൽ ദേവസ്വംബോർഡിന്റെ നേതൃത്വത്തിലാണ് താമസം ഒരുക്കുക. താമസത്തിനും ഭക്ഷണത്തിനുമുള്ള തുക ബസ് ചാർജിന് പുറമേ യാത്രക്കാർ വഹിക്കണം. കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർ കൂടുതലുണ്ടെങ്കിൽ മറ്റുദിവസങ്ങളിലും സർവീസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. കൂടുതൽവിവരങ്ങൾക്ക്: ജില്ലാ കോ-ഓർഡിനേറ്റർ-9895937213.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..