കല്പറ്റ : മുൻവർഷങ്ങളിലെ സാങ്കേതികപ്പിഴവുകളുടെ പേരിൽ ചുമത്തിയ ലേറ്റ് ഫീ, പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ചെറിയ പിഴവുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന ജി.എസ്.ടി കൗൺസിലിന്റെ സമീപനം തിരുത്തുക, ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജി.എസ്.ടി. ജോയന്റ് കമ്മിഷണർ ഓഫീസിനുമുമ്പിൽ പ്രതിഷേധസമരം നടത്തി.
ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കെ. ഹസൻ, ടി. രത്നാകരൻ, പി.കെ. സിദ്ധീഖ്, കെ.പി. ശ്രീധരൻ, ഗ്രേസി രവി, പി.എം. ജയശ്രീ, വി.ബി. അരുൺ, പി.ജെ. ജോസ്, സി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..