കല്പറ്റ : ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് കെ.പി.സി.സി. സംസ്കാരിക സാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അപഹസിച്ചവർ ഇന്ത്യാ വിരുദ്ധ ശക്തികളുമായി സമരസപ്പെട്ടു പോകുന്ന മാർക്സിസ്റ്റ് സംസ്കാരമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്ന് യോഗം ആഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ആയിഷ പള്ളിയലിൽ, കെ.കെ. രാജേന്ദ്രൻ, വിനോദ് തോട്ടത്തിൽ, പി. വിനോദ് കുമാർ, കെ.ജെ. ജോസഫ്, ബിനു മാങ്കൂട്ടം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..