സ്വാഗതസംഘം രൂപവത്കരണയോഗം സി.പി.ഐ. എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ : സി.പി.ഐ. ജില്ലാസമ്മേളനം സെപ്റ്റംബർ 16, 17 തീയതികളിൽ കല്പറ്റയിൽ നടക്കും. സമ്മേളന നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
സി.പി.ഐ. എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. പി.കെ. മൂർത്തി, സി.എസ്. സ്റ്റാൻലി, ഇ.ജെ. ബാബു, ഡോ. അമ്പി ചിറയിൽ, എം.വി. ബാബു എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: ജോസഫ് മാത്യു (ചെയ.), വി. യൂസഫ്, വി. ദിനേശൻ (വൈസ് ചെയ.), സി.എസ്. സ്റ്റാൻലി (കൺ.), ടി. മണി, എം.വി. ബാബു (ജോ.കൺ.), ഡോ. അമ്പി ചിറയിൽ (ട്രഷ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..