സ്കൂളുകളിൽ പ്രഭാതഭക്ഷണം


കല്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽ പ്രഭാതഭക്ഷണവിതരണം നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനംചെയ്യുന്നു

കല്പറ്റ : നഗരസഭയുടെ കീഴിലുള്ള സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകിത്തുടങ്ങി.

മുനിസിപ്പൽതല പരിപാടി കല്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനംചെയ്തു. നഗരസഭയിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പ്രഭാതഭക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർ ടി. മണി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ ടി.ജെ. ഐസക്, എ.പി. മുസ്തഫ, ജൈന ജോയി, പ്രധാനാധ്യാപകൻ എം.കെ. അനിൽ, പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..