എം.എസ്.എഫ്. മാർച്ചിൽ സംഘർഷം


ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ്. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കുന്നു

കല്പറ്റ : എം.എസ്.എഫ്. ജില്ലാകമ്മിറ്റി ഡി.ഡി.ഇ. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സി.പി.എം. നേതാവിന്റെ മകന്റെ നിയമനത്തിനായി ക്രമക്കേട് നടത്തിയവർക്കുനേരെ നടപടിയെടുക്കുക, വയനാട്ടിൽ പ്ലസ്‌വൺ അധിക ബാച്ചുകൾ അനുവദിക്കുക, സർവകലാശാലകളിൽ ഓപ്പൺ രജിസ്ട്രേഷൻ നിർത്തിവെക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

ഡി.ഡി.ഇ. ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് കളക്ടറേറ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ മാർച്ച് ഉദ്‌ഘാടനംചെയ്തു. എം.എസ്.എഫ്. ജില്ലാപ്രസിഡന്റ് സഫ്വാൻ വെള്ളമുണ്ട, ജനറൽ സെക്രട്ടറി പി.എം. റിൻഷാദ്, ഫായിസ് തലക്കൽ, ഫസൽ കാവുങ്ങൽ, നാസർ അഞ്ചുകുന്ന്, ഫാരിസ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..