കല്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിക്കുന്നു
കല്പറ്റ : യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്റെ നടപടി രാജ്യദ്രോഹപരമാണെന്ന് യൂത്ത് കോൺഗ്രസ് വിലയിരുത്തി. ഭരണഘടനയെ അംഗീകരിക്കാത്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റ് ഹർഷൽ കൊന്നാടൻ, ഡിന്റോ ജോസ്, ടി.ജെ. ആന്റണി, എ. പ്രതാപ്, ജിതിൻ അഞ്ഞിലി, ഷഫീഖ് റാട്ടകൊല്ലി, ഷാജി പുത്തൂർവയൽ, ഷമീർ എമിലി, മുഹമ്മദ് ഫെബിൻ, ഷബ്നാസ് തന്നാണി തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..