പാർട്ടിക്കെതിരായ പ്രചാരണം ദുരുദ്ദേശ്യപരമെന്ന് സി.പി.എം.


കല്പറ്റ : വെള്ളമുണ്ട എ.യു.പി. സ്കൂളിലെ താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം. ജില്ലാനേതൃത്വത്തിനെതിരായി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ്. സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകന് സ്ഥിരനിയമനം നൽകുന്നുവെന്ന്‌ പറഞ്ഞാണ് ദുഷ്‌പ്രചാരണം. വെള്ളമുണ്ട എ.യു.പി. സ്കൂളിൽ താത്കാലിക ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുകയും നിയമനം ലഭിച്ചതുമാണ് ആക്ഷേപത്തിന് അടിസ്ഥാനം. എല്ലാ വിധത്തിലും അധ്യാപകനാവാൻ യോഗ്യതയുള്ള ആളായിട്ടും ജില്ലാ സെക്രട്ടറിയുടെ മകനായിപ്പോയെന്ന കാരണമാണ് ചില മാധ്യമങ്ങളടക്കം ദുരുദ്ദേശ്യത്തോടെ അപവാദപ്രചാരണം നടത്തുന്നത്.

മറ്റേതെങ്കിലും സ്കൂളിൽനിന്ന് ഏതെങ്കിലും കുട്ടികളുടെ ടി.സി. വെള്ളമുണ്ട എ.യു.പി. സ്കൂളിലേക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ രഞ്ജിത്തിന്റെ താത്കാലിക നിയമനവുമായി ഇതിന് ബന്ധമില്ല. താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..