തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണം


സുൽത്താൻബത്തേരി : തകർന്ന മാടക്കര-താഴത്തൂർ-ചീരാൽ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഒരുകോടിരൂപ മുടക്കി കഴിഞ്ഞവർഷം നിർമിച്ച റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്.

കോൽക്കുഴിഭാഗത്താണ് റോഡ് തകർന്നത്. പുതുതായി ഇവിടെ നിർമിച്ച കലുങ്കിനും സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസടക്കമുള്ള ഗതാഗതം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.

ഡി.സി.സി. ജനറൽസെക്രട്ടറി ഡി.പി. രാജശേഖരൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മുനീബ് അധ്യക്ഷതവഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, വി.ടി. ബേബി, അഫ്‌സൽ പീച്ചു, വിനോദിനി രാധാകൃഷ്ണൻ, പ്രസന്ന ശശീന്ദ്രൻ, കെ.വി. ശശി, ഷാജി ആലിങ്കൽ, കെ.സി.കെ. തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..