നൂൽപ്പുഴയിൽ മെഗാ സർട്ടിഫിക്കറ്റ് കാമ്പയിൻ


നുൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച മെഗാ സർട്ടിഫിക്കറ്റ് കാമ്പയിൻ സബ്കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

സുൽത്താൻബത്തേരി : നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ മെഗാ സർട്ടിഫിക്കറ്റ് കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 3500 കുടുംബങ്ങളിലെ 17,000-ത്തോളം വരുന്ന അംഗങ്ങൾക്ക് റേഷൻകാർഡ്, ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായാണ് മൂന്നുദിവസത്തെ ക്യാമ്പ് നടത്തിയത്.

ആധികാരിക രേഖകളില്ലാത്തതിനാൽ സാമൂഹികക്ഷേമപെൻഷൻ, റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ള കണക്‌ഷൻ തുടങ്ങിയവ പട്ടികവർഗ കുടുംബങ്ങൾക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ജില്ലാഭരണകൂടവും നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തും ചേർന്ന് വിവിധ സർക്കാർവകുപ്പുകളുടെയും, കേരളാ ഗ്രാമീൺ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, അക്ഷയകേന്ദ്രം, പട്ടികവർഗ വികസനവകുപ്പ്, പോസ്റ്റൽവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്.

സബ്കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അമൽ ജോയ്, ഗോപിനാഥൻ ആലത്തൂർ, മിനി സതീശൻ, ഓമന പ്രേമൻ, എം.എ. അസൈനാർ, ടി.ഡി.ഒ. ജി. പ്രമോദ്, കെ.എസ്.ഐ.ടി.എം. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ജെറിൽ സി. ബോബൻ, അക്ഷയ കോ-ഓർഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..