പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ രക്ഷിച്ചു


മേപ്പാടി : വനംവകുപ്പിന്റെ അധീനതയിലുള്ള താമരക്കാട് വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ പുഴയിൽ വീണവരെ രക്ഷിച്ചു. തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ ബെംഗളൂരു സ്വദേശി അഭിഷേക്, ടെൻറ് ഗ്രാം റിസോർട്ട് ജീവനക്കാരൻ ബിനു എന്നിവരാണ് പുഴയിൽ വീണത്.

ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. വിവരമറിഞ്ഞ് പൾസ് എമർജൻസി പ്രവർത്തകർ രാത്രി ഏഴു മണിയോടെ സ്ഥലത്തെത്തിയെങ്കിലും ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുത്രിയിലെത്തിക്കാനയത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പുഴയിലൂടെ ഒഴുകിയ ഇവർ കരയ്ക്ക് കയറിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് അബോധാവസ്ഥയിലായിരുന്നു. താടിയെല്ലിന് പരിക്കേറ്റ അഭിഷേക് മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിനുവിനും പരിക്കേറ്റു. കാട്ടാനകൾ ഇറങ്ങുന്ന വനത്തിലൂടെ അതിസാഹസികമായി നാല് കിലോ മീറ്ററോളം ചുമന്ന് വടംകെട്ടി പുഴയ്ക്ക് ഇക്കരെ എത്തിച്ചാണ് വാഹനത്തിൽ ഇവരെ ആശുപത്രിയിലെത്തിച്ചത്. പൾസ് എമർജൻസി ടീം കേരളയുടെ മേപ്പാടി യൂണിറ്റ് പ്രസിഡന്റ് ടി. സാലിം, സെക്രട്ടറി എം. സമദ്, ട്രഷറർ പി.വി. ഹബീബ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..