പുത്തുമല ദുരന്തത്തിന് ഇന്ന് മൂന്നുവയസ്സ്


പുത്തുമല പ്രളയദുരന്തമുണ്ടായ സ്ഥലം ഇന്ന്

മേപ്പാടി : കേരളത്തെ നടുക്കിയ പുത്തുമല പ്രകൃതിദുരന്തം നടന്നിട്ട് മൂന്നു വർഷമായി. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു നാടിനെ ഒരുദിവസംകൊണ്ട് ഓർമയാക്കിമാറ്റിയ ഉരുൾപൊട്ടലുണ്ടായത്. 12 പേർക്കാണ് ജീവൻ നഷ്ടമായത്. അഞ്ചുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. പച്ചക്കാട്ടിലൂടെയും പുത്തുമലയിലൂടെയും ആർത്തലച്ചൊഴുകിയെത്തിയ ഉൾപൊട്ടലിൽ പതിറ്റാണ്ടുകൾകൊണ്ട് കെട്ടിപ്പൊക്കിയ സ്വപ്നസൗധങ്ങളും സമ്പത്തുമാണ് നാട്ടുകാർക്ക് ഉപേക്ഷിച്ചുപോകേണ്ടിവന്നത്. 100 കുടുംബങ്ങൾ താമസിച്ചിരുന്ന പച്ചക്കാട് ഇന്ന് ശ്മശാനശൂന്യമാണ്.

58 വീടുകളാണ് പ്രകൃതിദുരന്തത്തിൽ പൂർണമായി തകർന്നത്. അവശേഷിച്ച വീടുകളിൽ ഇന്ന് താമസക്കാരില്ല. ഇനിയും പ്രകൃതിദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് ആൾത്താമസം വിലക്കിയതാണ് കാരണം. പച്ചക്കാട് താമസിച്ചവരെല്ലാം ഇന്ന് ഏറെദൂരം മാറി വിവിധഭാഗങ്ങളിൽ പുനരധിവസിക്കപ്പെട്ടിരിക്കയാണ്. ഭൂരിപക്ഷംപേരും പൂത്തക്കൊല്ലിയിൽ മാതൃഭൂമി ഒരുക്കിയ സ്നേഹഭൂമിയിലാണ് ജീവിക്കുന്നത്. ഭൂമിയും വീടും ലഭിക്കാത്ത ഇനിയും ചിലരുണ്ട്. അവരിപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്.

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പുത്തുമല പച്ചക്കാട് പൂത്രത്തൊടിയിൽ ഹംസ, നാച്ചിവീട്ടിൽ അവറാൻ, കന്നൻ കാടൻ അബൂബക്കർ, എടക്കണ്ടൻ നബീസ, പുത്തുമല എച്ച്.എം.എൽ. തൊഴിലാളി അണ്ണയ്യൻ എന്നിവരെ മൂന്നു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.

കൺവെട്ടത്തുനിന്ന് നിനച്ചിരിക്കാതെ കാണാമറയത്തേക്ക് വഴുതിപ്പോയവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ ഉറ്റവർ ഇന്നും കാത്തിരിക്കുകയാണ്. അന്ത്യ കർമങ്ങൾപോലും ചെയ്യാൻകഴിയാതെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..