ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാരം 11-ന് നൽകും


കല്പറ്റ : ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി കാരണം കൊന്നൊടുക്കിയ പന്നികളുടെ ഉടമസ്ഥർക്കുള്ള സഹായധനം 11-ന് രാ വിലെ പ ത്തിന് കല്പറ്റ മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണംചെയ്യും.

ജില്ലയിലെ മൂന്നു തദ്ദേശസ്ഥാപനങ്ങളിലെ ഏഴു കർഷകർക്കായി 37,07,752 രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മാനന്തവാടി നഗരസഭയിലും തവിഞ്ഞാൽ, നെന്മേനി ഗ്രാമപ്പഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് കൊന്നൊടുക്കിയത്. പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകാപ്രവർത്തനം നടത്തിയ മൃഗസംരക്ഷണവകുപ്പിലെ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളെ മന്ത്രി അനുമോദിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..