മുത്തങ്ങയിൽ കുഴൽപ്പണം പിടിച്ചു


മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ പിടികൂടിയപ്പോൾ

സുൽത്താൻബത്തേരി : മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ കർണാടകയിൽനിന്ന് രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് കർണാടക നഞ്ചൻകോട് 13 ക്രോസ്സ്, ഡോർ നമ്പർ 3399-ലെ എൻ. ചേതൻ (40) നെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് നഞ്ചൻകോട് നിന്ന് മുക്കംഭാഗത്തേക്ക് പണവുമായി വരികയായിരുന്ന കാർ ചെക്‌പോസ്റ്റിലെ വാഹനപരിശോധനയിൽ പിടിയിലായത്. എക്സൈസ് കസ്റ്റഡിയിലെടുത്ത ചേതനെ പണവും കാറുമടക്കം തുടർനടപടികൾക്കായി ബത്തേരി പോലീസിന് കൈമാറി.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ എം.സി. ഷിജു, വി. അബ്ദുൾ സലീം, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. അമൽ തോമസ്, എം.പി. ഷഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശ്രീജമോൾ, എൻ.എസ്. ശ്രിജീന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പണം കണ്ടെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..