‘ശൈലി ആപ്പ് ’ കണ്ടെത്തും ജീവിതശൈലീരോഗങ്ങൾ


പൊഴുതന : ആരോഗ്യമേഖലയിൽ തുടങ്ങുന്ന വാർഷിക ആരോഗ്യപരിശോധന അർബുദ നിയന്ത്രണ പരിപാടിയായ ‘ശൈലി ആപ്പ്’ കല്പറ്റ നിയോജക മണ്ഡലത്തിൽ ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പൊഴുതന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷതവഹിച്ചു. സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിർണയത്തിന് ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ശൈലി ആപ്പ്. നവകേരള കർമപദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ പരിശോധനയ്ക്ക് ആപ്പ് സജ്ജമാക്കിയത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, സ്ഥിരംസമിതി അധ്യക്ഷ സുധാ അനിൽ, വാർഡ് അംഗം ഷാഹിന ഷംസുദ്ദീൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, മെഡിക്കൽ ഓഫീസർ എം.വി. വിജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

ശൈലി ആപ്പ് പ്രവർത്തനം ഇങ്ങനെ

വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും ആശാ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് മൊബൈൽ ഫോണിൽ വിവരങ്ങൾ ശേഖരിക്കും. ആശാപ്രവർത്തകർ വീടുകളിലെത്തി ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആപ്പിൽ രേഖപ്പെടുത്തും. ചോദ്യങ്ങൾക്ക് നാലോ അതിലധികമോ സ്‌കോർ ലഭിച്ചാൽ അവരെ ജീവിതശൈലി രോഗപരിശോധനയ്ക്കായി റഫർ ചെയ്യും. നേരത്തേ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. വെള്ളമുണ്ട, പൊഴുതന, നെന്മേനി ഗ്രാമപ്പഞ്ചായത്തുകളിലാണ് പൈലറ്റ് പദ്ധതിയെന്നനിലയ്ക്ക് ശൈലി നടപ്പാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..