‘ക്ലീൻ കല്പറ്റ’യ്ക്കായി മൊബൈൽ ആപ്പ്


കല്പറ്റ : അജൈവമാലിന്യസംസ്കരണം ഡിജിറ്റലായി നിരീക്ഷിക്കാൻ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റവുമായി കല്പറ്റ നഗരസഭ. മാലിന്യപരിപാലനസംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ക്യു.ആർ. കോഡ് ഇൻസ്റ്റലേഷൻ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനംചെയ്തു.

ഈ ആപ്പ് വഴി മാലിന്യസംസ്കരണപ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിക്കാനാകും. വീടുകളിലും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവമാലിന്യത്തിന്റെ അളവ്, ഹരിത കർമസേനവഴി ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, യൂസർ ഫീ വിശദാംശങ്ങൾ എന്നിവ നിരീക്ഷിക്കാനാവും. ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവർ കെൽട്രോണിന്റെ സാങ്കേതികസഹായത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കുന്നത്.

നഗരസഭ ഉപാധ്യക്ഷ കെ. അജിത അധ്യക്ഷത വഹിച്ചു. കെൽട്രോൺ പ്രോജക്ട് ഡിസ്ട്രിക്ട് എൻജിനിയർ സുജൈ കൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.പി. മുസ്തഫ, ടി.ജെ. ഐസക്, ജൈന ജോയ്, ഒ. സരോജിനി, സി.കെ. ശിവരാമൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.കെ. ശ്രീലത, ഇ. സുരേഷ് ബാബു, കെ.ജി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..