പുസ്തകം വിതരണംചെയ്തു


കല്പറ്റ : സായുധസേനകളെ പരിചയപ്പെടുത്തുന്നതിന് സിറാജ് ദിനപത്രത്തിലെ ഫോട്ടോ ജേണലിസ്റ്റായ ഷമീർ ഊർപ്പള്ളി എഴുതിയ പുസ്തകത്തിന്‍റെ ജില്ലയിലെ വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സുധീറിന് നൽകി സുബേദാർ മേജർ എച്ച്. വിജയൻ ഉദ്ഘാടനംചെയ്തു. പുസ്തകത്തിന്റെ ആദ്യപതിപ്പ് 2020-ൽ ​െലഫ്. കേണൽ മോഹൻലാലാണ് പ്രകാശനംചെയ്തത്. യുവ തലമുറയ്ക്ക് സേനയിൽ ചേരുന്നതിനാവശ്യമായ മുഴുവൻ വിവരങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രന്ഥശാലകൾക്കും എൻ.എസ്.എസ്., എസ്.പി.എസ്., എൻ.സി.സി. യൂണിറ്റുകൾക്കും സൗജന്യമായാണ് പുസ്തകം വിതരണംചെയ്യുന്നത്. ഇതിനോടകം രണ്ടായിരത്തിലധികം കോപ്പികൾ വിതരണംചെയ്തു. മലയാളത്തിൽ തയ്യാറാക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ആദിരാജയാണ്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എസ്. ഗിരീഷ്, സെക്രട്ടറി നിസാം കെ. അബ്ദുള്ള, ഷമീർ ഊർപ്പള്ളി, ടി.കെ.എ. ഖാദർ എന്നിവരും പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..