വയനാട്ടില്‍ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി; 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി


പ്രതീകാത്മക ചിത്രം | Photo: Reuters

സുൽത്താൻബത്തേരി : നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

ശനിയാഴ്ച രാവിലെ 11 കടകളിൽ നടത്തിയ പരിശോധനയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ളിലെ ചായക്കട, ഡിപ്പോയ്ക്ക് സമീപത്തുള്ള സൽക്കാര, കോട്ടക്കുന്നിലെ മലബാർ മെസ്, കോട്ടക്കുന്ന് ജങ്ഷനിലെ ഹോട്ടൽ റോസ്, കോട്ടക്കുന്ന് കോളേജ് റോഡിലെ ന്യൂ സൽക്കാര എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. പരിസരം വൃത്തിഹീനമായ കടകൾക്ക് ന്യൂനതകൾ പരിഹരിക്കാനും 15 ദിവസം കൂടുമ്പോൾ ജലസംഭരണികൾ വൃത്തിയാക്കാനും നിർദേശം നൽകി. എച്ച്.ഐ. സജി മാധവൻ, ജെ.എച്ച്.ഐ.മാരായ പി.എസ്. സുധീർ, പി.എസ്. സവിത, വി.കെ. സജീവ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..