• ഓടിക്കാണ്ടിരിക്കുന്ന കാറിന് തീപിടിച്ചപ്പോൾ
മാനന്തവാടി : ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കൽ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ കണിയാരത്തിനും പാലാക്കുളിക്കുമിടയിലായിരുന്നു സംഭവം.
മാനന്തവാടിയിലെത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു നിധീഷും സുഹൃത്തുക്കളും. കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നിമിഷനേരം കൊണ്ട് കാറിന് തീപിടിച്ചു.
കത്തുമ്പോൾത്തന്നെ പിന്നോട്ട് നീങ്ങിയ കാർ റോഡിന്റെ വലതുഭാഗത്തുള്ള വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂൺ വലിച്ചുകെട്ടിയ കമ്പിക്കുമിടയിൽ നിന്നാണ് കത്തിയമർന്നത്. കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
രണ്ടാഴ്ചമുൻപാണ് നിധീഷ് സെക്കൻഡ് ഹാൻഡ് വണ്ടി സ്വന്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..