ഓവേലി കിന്റിൽ തമ്പടിച്ച പിടിയാനകളും കുട്ടിയാനകളും
ഗൂഡല്ലൂർ : ഓവേലിയിൽ കാട്ടാനകളിറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. അമ്പിളി മല, ബൽമാഡി എന്നിവിടങ്ങളിൽ കാട്ടാനകൾ കൂട്ടമായെത്തുന്നതായി വനംവകുപ്പധികൃതർ പറഞ്ഞു. മേഖലയിൽ ഒറ്റക്കൊമ്പൻ കൂട്ടം തെറ്റി സഞ്ചരിക്കുന്നതായി ക്യാമറയിൽ വ്യക്തമായി.
സീഫോർത്തിലെ നമ്പർ അഞ്ചിൽ ഒരു കൊമ്പനാനയും കിന്റിൽ പിടിയാനയും കുട്ടിയാനകളും മുളക്കാട്ടിൽ കൂടുതൽ കാട്ടാനകളും തമ്പടിച്ചിട്ടുണ്ട്. ന്യൂ ഹോപ്പ്, ജി.ജി.ടി, ക്ലാൻവൻസ്, നായക്കൻപടി മേഖലയിലും കാട്ടാനകളിറങ്ങുന്നുണ്ട്. ആറാട്ടുപ്പാറ, ന്യുഹോപ്പ്, ബാർവുഡ്, ആറ്റൂർ, ഗാന്ധിനഗർ, മരപ്പാലം, അണ്ണാനഗർ, സീഫോർത്ത്, എല്ലമല, നായക്കൻപടി, ചുണ്ടി, നമ്പർ നാല്, ആറ്റൂർ, പറമ്പ് എന്നിവിടങ്ങളിലും ജാഗ്രതപാലിയ്ക്കാൻ നിർദേശം നൽകി. രാത്രിയിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങിയാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9487989499 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..