മുട്ടിൽ : വയനാട് ഓർഫനേജ് വി.എച്ച്.എസ്. സ്കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റ് വൊളന്റിയർമാർ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ വിഭവസമാഹരണം നടത്തി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നൽകി.
നിയമലംഘനങ്ങളും യുവജനങ്ങളും എന്നവിഷയത്തിൽ കല്പറ്റ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് സീനിയർ സി.പി.ഒ. കമറുദ്ധീൻ വട്ടക്കര വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
പ്രിൻസിപ്പൽ ബിനുമോൾ ജോസ്, പ്രോഗ്രാം ഓഫീസർ സജ്ന കിഴക്കേതിൽ, സുരേഷ് കല്ലൂർ, എ.കെ. അനീസ്, എൻ. അബ്ദുൽ നിസാർ, കെ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..