വൈദ്യുതി മുടങ്ങും


2 min read
Read later
Print
Share

മാനന്തവാടി : മാനന്തവാടി സെക്‌ഷനിലെ കണിയാരം എൽ.പി. സ്കൂൾ, വിളനിലം കോളനി, അടിവാരം, പിലാക്കാവ്, പഞ്ചാരക്കൊല്ലി, വട്ടർക്കുന്ന് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

നൈറ്റ് വാച്ച്മാൻ കൂടിക്കാഴ്ച

മാനന്തവാടി : ഗവ. കോളേജിലെ ഹോസ്റ്റലുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ. എക്സ് സർവീസ്‌മെൻ വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. ഫോൺ: 04935 240351.

കാഷ് അവാർഡ്

പുല്പള്ളി : ലേബർ കോൺട്രാക്ട് സഹകരണ സംഘാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡ് നൽകും. ജൂൺ 12-ന് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കണം. ഫോൺ: 04396 242842.

കരിയർ ഗൈഡൻസ് ക്ലാസ്

കല്പറ്റ : ജില്ലാ ശിശുക്ഷേമസമിതി പത്താംതരംപാസായ എസ്.ടി. വിഭാഗം വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. ജൂൺ മൂന്നിനുരാവിലെ പത്തുമുതൽ കല്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് ക്ലാസ്. ഫോൺ: 9496666228.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി : ഗവ. പോളിടെക്‌നിക് കോളേജിൽ ജൂണിൽ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വയർമാൻ ലൈസൻസിങ് കോഴ്‌സ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9744134901, 9847699720.

അധ്യാപകനിയമനം

മാനന്തവാടി : വാളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ കൊമേഴ്‌സ് താത്കാലിക നിയമനം. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.

കരിങ്കുറ്റി : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ളീഷ്, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച രണ്ടിന് രാവിലെ 10.30-ന് സ്കൂൾഓഫീസിൽ.

കേണിച്ചിറ : അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി താത്കാലികനിയമനം. കൂടിക്കാഴ്ച രണ്ടിന് രാവിലെ 11-ന് സ്കൂൾഓഫീസിൽ.

സുൽത്താൻബത്തേരി : ചുള്ളിയോട് ഗവ. എൽ.പി. സ്കൂളിൽ പാർട്ട്‌ടൈം അറബിക്‌ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

സുൽത്താൻബത്തേരി : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി (ടെക്‌നിക്കൽ) സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ കണക്ക്, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ (വൊക്കേഷണൽ ടീച്ചർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

കമ്പളക്കാട് : കുറുമ്പാല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, എൽ.പി. വിഭാഗം അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വെള്ളിയാഴ്ച രണ്ടിന് സ്കൂൾഓഫീസിൽ.

കണിയാമ്പറ്റ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി., ഹിസ്റ്ററി, സോഷ്യോളജി അധ്യാപകനിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച 11-ന്.

മാനന്തവാടി : ഗവ. കോളേജിൽ ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ താത്കാലിക അധ്യാപകനിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10.30-ന് കോളേജിൽ. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ടവർ ഹാജരാകണം. ഫോൺ: 04935 240351.

കല്പറ്റ : എൻ.എം.എസ്.എം. ഗവ. കോളേജിൽ ഹിസ്റ്ററി കോഴ്‌സിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ രണ്ടിന് രാവിലെ 11-ന്. ഫോൺ: 04936204569.

തരുവണ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ മൂന്നിന് രാവിലെ 11-ന്.

ഹൈസ്കൂൾ അധ്യാപക കൂടിക്കാഴ്ച

കല്പറ്റ : ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ അധ്യാപക (ഇംഗ്ലീഷ് കാറ്റഗറിനമ്പർ 254/21) അഭിമുഖം ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ പി.എസ്.സി. ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർഥികൾക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഭിമുഖ മെമ്മോയും ഒ.ടി.വി. സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡേറ്റയും യോഗ്യതാസർട്ടിഫിക്കറ്റുകളും അസൽ തിരിച്ചറിയൽകാർഡും സഹിതം എത്തിച്ചേരണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..