അധ്യാപക നിയമനം


3 min read
Read later
Print
Share

വെള്ളമുണ്ട : ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി, എച്ച്.എസ്.എ. ഗണിതം, ഡ്രോയിങ് അധ്യാപക നിയമം. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് സ്കൂൾ ഓഫീസിൽ.

പനങ്കണ്ടി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ), ബോട്ടണി (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

കെല്ലൂർ : ഗവ. എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ, ഫുൾ ടൈം അറബിക് എൽ.പി. അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച 11-ന് സ്കൂളിൽ. രാവിലെ 11 മുതൽ ഫുൾടൈം അറബിക് എൽ.പി. തസ്തികയിലും ഉച്ചയ്ക്ക് രണ്ടുമുതൽ എൽ.പി.എസ്.എ. തസ്തികയിലും കൂടിക്കാഴ്ച നടക്കും. ഫോൺ: 04935 227038.

മാനന്തവാടി : ഗവ. കോളേജിൽ 2023-24 അധ്യയനവർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 04935 240351.

വാളേരി : വാളേരി ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപകനിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

സുൽത്താൻബത്തേരി : ബത്തേരി ഗവ. സർവജന ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം അധ്യാപകനിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ ഓഫീസിൽ.

അമ്പലവയൽ : ജി.വി.എച്ച്.എസ്. സ്കൂളിൽ എച്ച്.എസി.ടി. ഹിന്ദി, എച്ച്.എസ്.ടി. പി.ഇ.ടി., യു.പി.എസ്.ടി. താത്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച ഒരുമണിക്ക്.

കാട്ടിക്കുളം : കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

തോല്പെട്ടി : തോല്പെട്ടി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം ഗണിതം, ജീവശാസ്ത്രം, സോഷ്യൽസയൻസ് അധ്യാപകരുടെയും യു.പി.എസ്.ടി., യു.പി. ജൂനിയർ ഹിന്ദി അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

തോല്പെട്ടി : അരണപ്പാറ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിനുള്ള അഭിമുഖം ചൊവ്വാഴ്ച ഒരുമണിക്ക് സ്കൂൾ ഓഫീസിൽ.

മേപ്പാടി : സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്സ് എൻജിനിയറിങ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകനിയമനത്തിനായുള്ള കൂടിക്കാഴ്ച എട്ടിന് രാവിലെ 10.30-നും കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‍വേർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള കൂടിക്കാഴ്ച ഒമ്പതിന് രാവിലെ 10.30-നും നടക്കും. താഞ്ഞിലോടുള്ള പോളിടെക്‌നിക്കിലാണ് കൂടിക്കാഴ്ച. ഫോൺ 04936 282095, 9400006454.

വാളാട് : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽസയൻസ്, ഹിന്ദി, അറബിക്, കണക്ക് അധ്യാപകരുടെയും യു.പി.എസ്.ടി., എൽ.പി.എസ്.ടി. എന്നീ തസ്തികകളിലും ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. അറബിക്, ഹിന്ദി, സംസ്കൃതം (പാർട്ട്‌ടൈം) അധ്യാപകനിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

ചെന്നലോട് : ഗവ. യു.പി. സ്കൂളിൽ പ്രൈമറി അധ്യാപക, എൽ.പി. അറബിക് നിയമനം. കൂടിക്കാഴ്ച െചാവ്വാഴ്ച 10.30-ന് സ്കൂളിൽ.

ലിറ്റിൽ കൈറ്റ്സിൽ എട്ടാംക്ലാസുകാർക്ക് അംഗമാകാം

കല്പറ്റ : ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബുകളിൽ അംഗത്വം നേടുന്നതിന് എട്ടാം ക്ലാസുകാർക്ക് അവസരം. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്ക് എട്ടിനകം അപേക്ഷ നൽകണം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 13-ന് നടക്കും. അംഗങ്ങളായി തിരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‍വേർ, ആനിമേഷൻ, ഇലക്‌ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്ത ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വേർ പ്രയോജനപ്പെടുത്തിയുള്ള 3 ഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും. വെബ്സൈറ്റ്: www.kite.kerala.gov.in

സഞ്ചരിക്കുന്നമൃഗാശുപത്രി സേവനം

പനമരം : ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം അഞ്ചുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ലഭ്യമാകും. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സേവനം. കർഷകർ ക്ഷീരസംഘങ്ങൾ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോൺ: 9074583866.

നഴ്‌സിങ് കോഴ്സ്

കല്പറ്റ : ആരോഗ്യവകുപ്പിനുകീഴിൽ പനമരം നഴ്‌സിങ് സ്കൂളിൽ 2023-24 അധ്യയനവർഷത്തെ ജനറൽ നഴ്‌സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി പ്രധാനവിഷയമെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.

എസ്.സി., എസ്.ടി. വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്‌മാർക്ക് മതി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 20. വെബ്സൈറ്റ്: www.dhs.kerala.gov.in. ഫോൺ: 04935 222255.

അപേക്ഷ ക്ഷണിച്ചു

കല്പറ്റ : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസനകോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യവികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ടുലക്ഷം രൂപ പദ്ധതിത്തുകയുള്ള ആദിവാസി മഹിളാ ശാക്തീകരൺ യോജനയ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 55 വയസ്സ്. കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുത്. പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്പത്തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴിൽപദ്ധതിയിലും (കൃഷി ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാവുന്നതാണ്. വായ്പത്തുക നാലുശതമാനം പലിശസഹിതം 60 മാസഗഡുക്കളായി തിരിച്ചടയ്ക്കണം.

അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കല്പറ്റ പിണങ്ങോട് റോഡ് ജങ്‌ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 202869, 9400068512.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..