Caption
കല്പറ്റ : ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐ.എൻ.ടി.യു.സി. മഹിളാവിങ് ജില്ലാ കമ്മിറ്റി പ്രതിഷേധ തീജ്വാല നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷയായി. ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു, ഗിരീഷ് കല്പറ്റ, കെ. അജിത, ആയിഷാ പള്ളിയാൽ, സി.വി. മഞ്ജുഷ, ബിനി പ്രഭാകരൻ, ഷീജ ഫ്രെഡി തുടങ്ങിയവർ സംസാരിച്ചു.
കല്പറ്റ : ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയൽ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാന്ദ്ര രവീന്ദ്രൻ, പി.സി. പ്രണവ് എന്നിവർ നേതൃത്വം നൽകി.
കല്പറ്റ : ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ സ്പോർട്‌സ് കൗൺസിലും ജില്ലാ ഒളിന്പിക് അസോസിയേഷനും വായമൂടികെട്ടി പ്രകടനം നടത്തി. എസ്.കെ.എം.ജെ. സ്‌കൾ പരിസരത്തുനിന്നും തുടങ്ങിയ പ്രകടനം പിണങ്ങോട് ജങ്ഷൻവഴി എച്ച്.ഐ.എം.യു.പി. സ്കൂൾ പരിസരത്ത് അവസാനിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അബൂബക്കർ ഉദ്ഘാടനംചെയ്തു. ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം കടവൻ അധ്യക്ഷനായി.
എ.ഡി. ജോൺ, കെ.പി. വിജയി, പി.കെ. അയൂബ്, പി.ടി. ചാക്കോ, സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ, ഭരണസമിതി അംഗം എൻ.സി. സാജിദ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..