കല്പറ്റ : കല്പറ്റയിൽനിന്ന് മുണ്ടേരി, മണിയംകോട്, പുളിയാർമല എന്നീസ്ഥലങ്ങളിലേക്ക് ബസ് സർവീസ് തുടങ്ങണമെന്ന ആവശ്യം റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി അധ്യക്ഷൻ എന്നനിലയിൽ കളക്ടർ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ജനങ്ങൾക്ക് മതിയായ യാത്രാസൗകര്യം ലഭിക്കണമെന്നത് അവരുടെ അവകാശമാണെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
വയനാട് ആർ.ടി.ഒ.യിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കല്പറ്റ യൂണിറ്റിൽനിന്ന് രാവിലെയുംവൈകീട്ടും നാലുട്രിപ്പുകൾ മുണ്ടേരി വഴി കോട്ടത്തറയ്ക്ക് നടത്തുന്നുണ്ടെന്നും എന്നാൽ മെച്ചപ്പെട്ട വരുമാനം ഇതിൽനിന്ന് ലഭിക്കുന്നില്ലെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. വാഹനസൗകര്യം കുറഞ്ഞസ്ഥലങ്ങളിലേക്ക് ഗ്രാമവണ്ടി സർവീസുണ്ടെന്നും ഇതിന്റെ ഇന്ധനച്ചെലവ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം വഹിക്കണമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. തുടർന്ന് കല്പറ്റ നഗരസഭാസെക്രട്ടറിയെ കമ്മിഷൻ വിളിച്ചുവരുത്തി. ഗ്രാമവണ്ടിയുടെ ചെലവ് വഹിക്കാൻ നഗരസഭയ്ക്ക് കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചു. നടത്തിപ്പ് ചെലവുപോലും ലഭിക്കാത്തട്രിപ്പുകൾ പുനരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി. യോട് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് പരാതി പരിഹരിക്കാൻ കളക്ടർക്ക് നിർദേശം നൽകിയത്. മുണ്ടേരി കാളിയംപറമ്പിൽ കെ.പി. സുകുമാരൻ നൽകിയ പരാതിയിലാണ് ഉത്തരവ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..