കോട്ടത്തറ : നിതി ആയോഗിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടത്തറ ഗ്രാമപ്പഞ്ചായത്തിലെ മെച്ചനയിൽ നിർമിച്ച അങ്കണവാടി കെട്ടിടം ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് അധ്യക്ഷനായി.
ജില്ലാ പ്ലാനിങ് ഓഫീസർ ആർ. മണിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. 30 വർഷത്തോളം അങ്കണവാടിയിൽ ഹെൽപ്പറായി സേവനമനുഷ്ഠിച്ച് വിരമിച്ച ജാനകിക്ക് ചടങ്ങിൽ യാത്രയയപ്പുനൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്‌മാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ, ഹണി ജോസ്, ഇ.കെ. വസന്ത, വി.സി. സത്യൻ, സംഗീത് സോമൻ, അനിത ചന്ദ്രൻ, ബിന്ദു മാധവൻ, ആന്റണി ജോർജ്, പുഷ്പാ സുന്ദരൻ, സി.സി. ദേവസ്യ, സ്മിത തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..