വർഗീസ്

വൈത്തിരി: പന്ത്രണ്ടാംപാലം കണ്ണാട്ടുപറമ്പിൽ വർഗീസ് (കുഞ്ഞുവറുതു-83) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: എൽസി, ഷാജി, സോബി, ജിജി.മരുമക്കൾ: തോമസ് മാത്യു, ഷിജി, ദീപ, ബോബിഷ് ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വൈത്തിരി സെയ്ന്റ് ജോസഫ്സ്‌ ദേവാലയ സെമിത്തേരിയിൽ.

15 hr ago


കുഞ്ഞൻ

പുല്പള്ളി: സീതാമൗണ്ട് കമ്മട്ടേരി കുന്നിന്മേൽ കുഞ്ഞൻ (74) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല. മകൻ: സുജിത് (യു.കെ.). മരുമകൾ: അമൃത (യു.കെ.). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

15 hr ago


മേരി

വൈത്തിരി: കുന്നത്ത്തോട്ടം കൈതാരത്ത് മേരി (65) അന്തരിച്ചു. ഭർത്താവ്: ബാബു. സഹോദരങ്ങൾ: ദേവസി, ലൂയിസ്, ജോസ്, ആന്റണി, ജോണി, വർഗീസ്, പൗലോസ്, സലോമി.

15 hr ago


തോമസ്

പുല്പള്ളി: ശശിമല പുന്നോലിൽ പേഴുംകാട്ടിൽ തോമസ് (42) അന്തരിച്ചു. പിതാവ്: ഉലഹന്നാൻ. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: സാലി, ജെസി, റെജി, ഷൈലി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ശശിമല ഉണ്ണിയീശോ പള്ളി സെമിത്തേരിയിൽ.

May 29, 2023


ചന്ദ്രിക

പുല്പള്ളി: ചന്ദ്രപ്പുരയ്ക്കൽ ചന്ദ്രിക (64) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: സജീവൻ, സജീഷ്, ലത. മരുമക്കൾ: സുനിത, സജേഷ്.

May 29, 2023


കുഞ്ഞപ്പൻ

മീനങ്ങാടി: അപ്പാട് മുണ്ടോക്കണ്ടത്തിൽ കുഞ്ഞപ്പൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: കനകമ്മ, ശോഭന, ശശി, ചന്ദ്രിക. മരുമക്കൾ: സുകുമാരൻ, ഉഷ, ശിവൻ, പരേതനായ ഗോപി.

May 29, 2023


കുര്യൻ

മാനന്തവാടി: തവിഞ്ഞാൽ മുതിരേരിയിലെ കണ്ടത്തിൽ കുര്യൻ (86) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോസ്, ജോയ്, ബേബി, മിനി, ഷിബു. മരുമക്കൾ: ലിസി, മിനി, അനീറ്റ, ബാബു, ഷീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് മുതിരേരി ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.

May 29, 2023


കെ. മോഹനൻ

കാട്ടിക്കുളം: പാലപ്പീടിക വായനശാലാ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ കുണ്ടത്തിൽ വീട്ടിൽ മോഹനൻ (70) അന്തരിച്ചു. സി.പി.എം. തിരുനെല്ലി മുൻ ലോക്കൽ സെക്രട്ടറിയാണ്. ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, എൽ.ഡി.എഫ്. തിരുനെല്ലി പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: മിനി. മക്കൾ: മിജുന, മിലുജ, പരേതനായ മിഥുൻ. മരുമക്കൾ: സത്യൻ, ഗിരീഷ്. സഹോദരങ്ങൾ: രതി, സുരേന്ദ്രൻ, പുഷ്പജൻ, റീന.

May 29, 2023


ആച്ചു

ചുണ്ടേൽ: ഓടത്തോടിലെ ആച്ചു (76) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്പാളി അയമു. മക്കൾ: ഖദീജ, മൊയ്തീൻ കുട്ടി, ഷരീഫ്, സുലൈഖ, ഹംസക്കുട്ടി, ജുമൈല, മിർഷാദ്. മരുമക്കൾ: ഗഫൂർ, ബഷീർ, നദീറ, ജുബൈന, ഫാത്തിമത്തുൽ തസ്നി, ഷാഹിന. സഹോദരങ്ങൾ: ഹംസ, അബ്ദുൾ ഹമീദ്, ഖദീജ, സൈനബ (മലപ്പുറം നഗരസഭാ മുൻ കൗൺസിലർ), പരേതയായ പാത്തു.

May 29, 2023


വയനാട് സ്വദേശി ഖത്തറിൽ മരിച്ചു

കല്പറ്റ: ഹൃദയാഘാതത്തെത്തുടർന്ന് വയനാട് കോട്ടത്തറ സ്വദേശി ഖത്തറിൽ മരിച്ചു. കരിഞ്ഞകുന്നിൽ പോള മൂസയുടെയും ആയിഷയുടെയും മകൻ ഹനീഫ (30) ആണ് മരിച്ചത്. ടീ വേൾ‍ഡിലെ ജീവനക്കാരനാണ്. ഞായറാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ: അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രിയിൽ.

May 29, 2023